---
title: "കണ്ണൂർ മട്ടന്നൂരിൽ കാർ പോസ്റ്റിലിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം"
english_title: "Car Loses Control and Hits Pole in Mattanur Kannur, 3 Injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375232/kannur-mattanur-car-accident-pole-crash-3-injured-2026`"
published_at: "2026-07-29T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a696f77c093d_1000199875.jpg"
keywords: ["Mattanur Accident", "Kannur News", "Car Crash", "Palottupalli"]
---

# കണ്ണൂർ മട്ടന്നൂരിൽ കാർ പോസ്റ്റിലിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

> **Lead Summary:** **കണ്ണൂർ**: മട്ടന്നൂരിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. പാലോട്ടുപള്ളിക്ക് സമീപം ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം.

## Article Content

**കണ്ണൂർ**: മട്ടന്നൂരിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. പാലോട്ടുപള്ളിക്ക് സമീപം ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം.

അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അറിയുന്നു. നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്.

വിവരമറിഞ്ഞ് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസ് സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തി. അപകടകാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375232/kannur-mattanur-car-accident-pole-crash-3-injured-2026`)